കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. നടക്കാവ് സ്വദേശി എന്‍.കെ.പവിത്രന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വച്ച് ബൈക്കപകടം നടന്നത്. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഡല്‍ഹി പൊലീസ് വകുപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് നടക്കാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 9 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കരിക്കും. നടക്കാവിലെ പരേതരായ കെ. കുഞ്ഞമ്പുവിന്റെയും ദേവകിയുടെയും മകനാണ്. മകന്‍: കശിഷ്. സഹോദരങ്ങള്‍: പ്രീത(അധ്യാപിക), ജയദീപ്(അധ്യാപകന്‍), പ്രസീന, പരേതനായ പ്രദീപ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page