കര്‍ണാടകയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ബീച്ചില്‍ കുടുങ്ങി സഹായവുമായി പൊലീസ്

കാസര്‍കോട്: ലൈറ്റ് ഹൗസ് ബീച്ച് കാണാനെത്തി കുടുങ്ങിയ കര്‍ണാടകയിലെ വിനോദസഞ്ചാരികള്‍ക്ക് സഹായവുമായി തളങ്കര തീരദേശ പൊലീസ്. ബീച്ച് കണ്ട് മടങ്ങുന്നതിനിടിയില്‍ സംഘം സഞ്ചരിച്ച കാര്‍ ബീച്ചിലെ പൂഴിയില്‍ താഴ്ന്ന് പോവുകയും പൊലീസെത്തി സഹായിക്കുകയുമായിരുന്നു. ആറ് മുതിര്‍ന്നവരും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘമാണ് കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നും കാസര്‍കോടേക്ക് എത്തിയത്. ബേക്കല്‍ കോട്ട ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ കണ്ടതിനു ശേഷം മടങ്ങുന്നതിനിടയിലാണ് ഇവര്‍ നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്തിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ തീരത്തേക്ക് ഇറക്കുകയും കുട്ടികളുള്‍പ്പടെയുള്ളവര്‍ കടലിലേക്ക് ഇറങ്ങി കുളിക്കുകയും ചെയ്തതിന് ശേഷം മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കാറിന്റെ ചക്രം പൂഴിയില്‍ താഴ്ന്നത്. ഈ സമയം തളങ്കര തീരദേശ പൊലീസിലെ എസ്.ഐ. കെ.രമേശന്റെ നേതൃത്വത്തിലുള്ള സംഘം ഇതുവഴി ജീപ്പിലൂടെ കടന്നു പോയപ്പോഴാണ് കര്‍ണാടക രജിസ്ട്രേഷനുള്ള കാര്‍ അവിടെ കണ്ടത്. ജീപ്പില്‍ നിന്നിറങ്ങി കാര്യം അന്വേഷിച്ച പൊലീസും നാട്ടുകാരും ചേര്‍ന്ന് വണ്ടി തള്ളി റോഡിലേക്ക് ഇറക്കി കൊടുക്കുകയായിരുന്നു. സി.എച്ച്.പവിത്രന്‍, കെ.പ്രകാശ്, രഞ്ജിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page