തൃശൂര്‍: കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ആന വീണത്.
വിവരമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും രക്ഷാദൗത്യം നടത്തുന്നതിനിടയിലാണ് ആന ചരിഞ്ഞത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തി വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.
