നീണ്ട പ്രണയം; നടന്‍ കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചന്‍ വിവാഹിതയായി

പ്രശസ്ത ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്ത് ആണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത താരനിബിഢമായ സദസിലായിരുന്നു വിവാഹം. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
കുഞ്ചനുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, മകള്‍ സുറുമി, അവരുടെ കുടുംബം എന്നിങ്ങനെ തന്റെ കുടുംബത്തിന്റെ നിറസാന്നിധ്യം കുഞ്ചന്റെ മകളുടെ വിവാഹത്തില്‍ മമ്മൂട്ടി രേഖപ്പെടുത്തി
നടന്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ബാലചന്ദ്ര മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ എത്തിച്ചേര്‍ന്നപ്പോള്‍. അനാരോഗ്യം വകവെക്കാതെ ശ്രീനിവാസന്‍ വിവാഹത്തിന് വന്നതില്‍ തന്റെ മനസ് നിറഞ്ഞതായി കുഞ്ചന്‍ അറിയിച്ചു. പ്രണയമായിരുന്നുവെങ്കിലും, എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് ദമ്പതികള്‍ വിവാഹശേഷം മാധ്യമങ്ങളോടായി പറഞ്ഞു
വിവാഹത്തിന് എത്തിച്ചേര്‍ന്ന താരങ്ങള്‍ എല്ലാപേരെയും ഓടിനടന്ന് സ്വീകരിക്കുന്ന തിരക്കിലായിരുന്നു കുഞ്ചന്‍. മോഹന്‍ ദാസ് എന്ന പേര് സിനിമയ്ക്കായി കുഞ്ചന്‍ എന്ന് മാറ്റുകയായിരുന്നു
നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ സ്വതിക്കായി. നിലവില്‍ ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നും ഫാഷന്‍ കമ്മ്യൂണിക്കേഷനില്‍ സ്വാതി പഠനം നടത്തി. രണ്ട് വര്‍ഷത്തോളം ദുബായില്‍ ഫാഷന്‍ ഷോകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഫെമിനയില്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റായി തുടക്കം കുറിച്ചു. നിത അംബാനി, ദീപിക പദുക്കോണ്‍, അദിതി റാവു ഹൈദരി, സൂസെയ്ന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
കുഞ്ചന്‍, ശോഭ ദമ്പതികളുടെ മകളായ സ്വാതിയുടെ സഹോദരിയാണ് ശ്വേത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page