ആരാധന അതിര് വിട്ടു; വോട്ട് ചെയ്യാനെത്തിയ തമിഴ് നടന്‍ വിജയ്‌യുടെ തലയ്ക്കും കൈക്കും പരിക്ക്?

ചെന്നൈ: വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ് ആള്‍ക്കൂട്ടത്തിന് ഇടയില്‍ പെട്ടു. കപലീശ്വരന്‍ നഗറിലെ നീലാങ്കരിയിലെ പോളിംഗ് ബൂത്തിലാണ് നടന്‍ വോട്ട് ചെയ്തത്. ആവേശം അതിര് കടന്ന് ആരാധകര്‍ വിജയിയുടെ അരികില്‍ എത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. നടന് പ്രത്യേക സുരക്ഷയൊന്നും ലഭിച്ചിരുന്നില്ല. ആരാധകരില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നടന് നിസാര പരിക്കേറ്റതായാണ് വിവരം
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിജയ്യുടെ വീട്ടില്‍ നിന്ന് പോളിംഗ് ബൂത്ത് വരെ ആരാധകര്‍ അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്നിരുന്നു. വോട്ട് ചെയ്യാനെത്തിയ താരത്തിന്റെ കൈയിലും തലയിലും ബാന്‍ഡേജ് ഒട്ടിച്ചിരുന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിനിടയില്‍ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
ഗോട്ട് സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്നു താരം വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈയില്‍ എത്തിയത്.
അതേസമയം ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ഇരട്ട വേഷങ്ങളിലാണ് എത്തുന്നത്. സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ ആരാധകര്‍ തകര്‍ത്തിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര മദ്ധ്യേയാണ് ഇന്നോവ കാറിന്റെ ചില്ലുകളും ഡോറുകളും തകര്‍ത്തത്. പൊട്ടിപൊളിഞ്ഞ നിലയിലുള്ള കാറിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് പുറത്തായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page