24 കാരിയായ ദന്തഡോക്ടര്‍ ഉറക്കത്തിനിടെ മരിച്ചു; മരണം പഠനം കഴിഞ്ഞ് ക്ലിനിക്കില്‍ ജോലി ആരംഭിക്കേണ്ട ദിവസം

ഉള്ളാള് താലൂക്കിലെ ആല്‍വാരേബെട്ടു സ്വദേശിനിയായ ദന്തഡോക്ടര്‍ ഉറക്കത്തിനിടെ മരിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാമണ്ണ ഷെട്ടി ആല്‍വാരബെട്ടിന്റെയും ജ്യോതി ഷെട്ടിയുടെയും മകള്‍ ഡോ.സ്വാതി ഷെട്ടി (24) ആണ് മരിച്ചത്. മംഗളൂരുവിലെ എജെ ഹോസ്പിറ്റലില്‍ നിന്ന് ഡെന്റല്‍ ബിരുദം നേടിയിരുന്നു. ചൊവ്വാഴ്ച മുതല്‍ പാണ്ഡേശ്വരയിലെ ഒരു ക്ലിനിക്കില്‍ ഡ്യൂട്ടിക്ക് ചേരാനിരിക്കേയാണ് മരണം. ക്ലിനിക്കില്‍ ചേരേണ്ടതിനാല്‍ ഞായറാഴ്ച വരെ വീട്ടില്‍ താമസിച്ച് തിങ്കളാഴ്ച വൈകുന്നേരം ഒരു ഹോസ്റ്റലിലേക്ക് പോയിരുന്നു. രാത്രി മൊബൈല്‍ ഫോണില്‍ മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. കടുത്ത തലവേദനയാണെന്നും അടുത്ത ദിവസം സംസാരിക്കാമെന്നും പറഞ്ഞ് അമ്മയുമായുള്ള സംസാരം പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. തലവേദന ഉണ്ടെന്ന തലേന്നാള്‍ അറിയിച്ചതിനാല്‍ റൂംമേറ്റ് രാവിലെ വിളിച്ച് ഉണര്‍ത്തിയില്ല. പിന്നീട് ശരീരം തണുത്തതുപോലെ കണ്ടതോടെ സൂപ്പര്‍വൈസര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ച് യുവതിയെ വെന്‍ലോക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു.
എപ്പോഴെങ്കിലും തലവേദനയല്ലാതെ അവള്‍ക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page