ഉപ്പള: ഉപ്പളയിലെ സ്വർണ്ണവിപണിയിൽ 22 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള സിറ്റിഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂമും, ലൈറ്റ് വെയിറ്റ് ഡെയിലി വെയർ ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാൻഡായ കേവബോക്സ് ഷോറൂമുംപ്രവർത്തനമാരംഭിച്ചു.
ഷോറൂം ഉദ്ഘാടനം സയ്യിദ് അലി തങ്ങൾ കുമ്പോലും , കേവബോക്സ് ഷോറൂമിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ എൻ എ നെല്ലിക്കുന്നും , ഡയമണ്ട് കൗണ്ടർ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് ചെയർപേഴ്‌സൺ ഇർഫാന ഇഖ്‌ബാലും നിർവഹിച്ചു. ആദ്യവില്പന സിംക്കോ ഡയക്ടർ നസീർ മാണിക്കോത്തിന് നൽകി നിർവഹിച്ചു.
സിറ്റി ഗോൾഡ് ചെയർമാൻ കെ.എ. അബ്ദുൽ കരീം, എക്സിക്യൂട്ടീവ് ഡയറക്ടർ നൗഷാദ് സി.എ, യൂസഫ് ഹാജി കീഴൂർ, കേവബോക്സ് സ്ഥാപകനും സിറ്റിഗോൾഡ് ഡയറക്ടറുമായ മുഹമ്മദ് ദിൽഷാദ്, സിറ്റിഗോൾഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇർഷാദ്, പി എസ് ഇബ്രാഹിം, മോയിച്ച പൈവളികെ, മുസ്ളീം ലീഗ് സംസ്ഥാന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ പങ്കെടുത്തു. പ്രശസ്ത വയലിനിസ്റ്റ് ഗോകുൽ കൃഷ്ണയുടെ ലൈവ് പെർഫോമൻസും ഉണ്ടായിരുന്നു .
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രീമിയം, വിന്റേജ് ശേഖരങ്ങൾ ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലി 4.9% മാത്രമാണ്. കൂടാതെ, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭ്യമാണ്.







