മസ്തിഷ്‌ക ജ്വരം; പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

മസ്തിഷ്‌ക ജ്വരം ബാധിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക മൂഡബിദ്രി ശിര്‍ത്താടിയിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്വസ്തി ഷെട്ടി(15)യാണ് മരിച്ചത്. ഗോവയില്‍ ജോലി ചെയ്യുന്ന സതീഷ് ഷെട്ടിയുടെയും നവമൈത്രി മള്‍ട്ടി പര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി ചെയ്യുന്ന സരിത ഷെട്ടിയുടെയും മകളാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്പ് പനിയും മൂര്‍ച്ഛിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പനി ഗുരുതരമായതോടെ കുട്ടി മരണപ്പെടുകയായിരുന്നു. ത്രോബോള്‍ കളിക്കാരിയായ സ്വസ്തി നൃത്തത്തിലും മിടുക്കിയായിരുന്നു. 15 കാരിയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

You cannot copy content of this page