കടിച്ചത് പാമ്പോ, എലിയോ? ട്രെയിന്‍ യാത്രക്കാരന്‍ ആശുപത്രിയില്‍

കോട്ടയം: ട്രെയിന്‍ യാത്രക്കിടയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കായംകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂരില്‍ എത്തിയപ്പോഴാണ് ആറാമത്തെ ബോഗിയില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന് പാമ്പുകടിയേറ്റത്. ഏറ്റുമാനൂര്‍ റെയില്‍വെസ്റ്റേഷനില്‍ യുവാവിനെ ഇറക്കിയ ശേഷം ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആറാമത്തെ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ചു. എന്നാല്‍ യുവാവിനെ കടിച്ചത് പാമ്പാണോ എലിയാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page