കനത്തചൂടില്‍ വില്‍പനയ്ക്കുവച്ച മുട്ട വിരിഞ്ഞു; രണ്ടു കുഞ്ഞുങ്ങള്‍

വെയില്‍ ചൂടില്‍ മുട്ട വിരിയുമോ? മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങള്‍ പുറത്തേക്ക്…! പാലക്കാട് ചിറ്റൂര്‍ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പില്‍ വില്‍പനയ്ക്കു പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 10 കാടമുട്ടകളില്‍ രണ്ടെണ്ണമാണു വിരിഞ്ഞത്. കുട്ടയില്‍ വച്ച കവര്‍ അനങ്ങുന്നതായി കടയിലെത്തിയ ആളാണു കണ്ടത്. അടുത്ത നിമിഷം തോടു പൊട്ടിച്ചു കാടക്കുഞ്ഞു പുറത്തു വന്നതായി കടയുടമ പി.പ്രലോഭ് കുമാര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞതോടെ മറ്റൊരു മുട്ട കൂടി അനങ്ങിത്തുടങ്ങി. അതില്‍ നിന്ന് ഒരു കുഞ്ഞുകൂടി പുറത്തേക്ക്. പാലക്കാട് ജില്ലയില്‍ 42.8 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. സാധാരണ ഇങ്ങനെ മുട്ടകള്‍ വിരിയാറില്ലെങ്കിലും അപൂര്‍വമായി സംഭവിക്കാറുണ്ടെന്നു പാലക്കാട് തിരുവിഴാംകുന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഏവിയന്‍ റിസര്‍ച് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍ പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page