ഇന്ത്യ-അമേരിക്ക സൗഹൃദ അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി വി.വി.നയന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം

കാസര്‍കോട്: ഹിന്ദി പരിവാര്‍ ന്യൂഡല്‍ഹിയുടെയും ഹിന്ദി യു.എസ്.എയുടേയും നേതൃത്വത്തില്‍ ഇന്ത്യ – അമേരിക്ക സൗഹൃദം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഹിന്ദി ഭാഷയുടെ പ്രചുരപ്രചാരത്തിനു വേണ്ടിയും ഇന്ത്യയിലെയും അമേരിക്കയിലെയും കുട്ടികള്‍ക്കായി അന്താരാഷ്ട്ര ബാല കവിതാലാപന മല്‍സരം സംഘടിപ്പിച്ചു. മല്‍സരത്തില്‍ മുന്നാട് ഗവ. ഹൈസ്‌കുളിലെ വിദ്യാര്‍ത്ഥിനി വി.വി.നയന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. 2024 ഏപ്രില്‍ 6ന് വൈകുന്നേരം 6.15ന് ഓണ്‍ലൈനായാണ് മത്സരം നടന്നത്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ ഇന്ത്യയിലെ 15 വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ മുന്നാട് ഗവ. ഹൈസ്‌കൂളിനെയും ഉള്‍പ്പെടുത്തിയിരുന്നു. മല്‍സരം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് അപേക്ഷ നല്‍കിയത്. അതു പ്രകാരം ഹിന്ദി പരിവാര്‍ ഡയരക്ടര്‍ ഡോ. പങ്കജ് സാഹില്‍ ആണ് നയനയെ തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ഇന്ത്യയിലെ അറുപതിലധികം അപേക്ഷകരില്‍ നിന്ന് 15 പേരെയും അമേരിക്കയിലെ 15 കുട്ടികളേയും ചേര്‍ത്ത് ആകെ 30 പേരെയാണ് മല്‍സരത്തിന് തിരഞ്ഞെടുത്തിരുന്നത്. മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ നയന വി.വിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കുന്നതായി ഹിന്ദി – യു.എസ്.എ വക്താവ് രാജീവ് ശ്രീവാസ്തവ അറിയിച്ചു. വിജയികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ലഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page