ട്രെയിനില്‍ കൊല്ലപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍; ഒപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍

റെയില്‍വേ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല, മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. ഇപ്പോള്‍ വിനോദിന്റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ആദരാഞ്ജലി നേര്‍ന്ന് സമൂഹമാധ്യമത്തില്‍ നടന്‍ കുറിപ്പ് പങ്കുവെച്ചു. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ എറണാകുളം-പാട്‌ന എക്സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ടിടിഇ കെ വിനോദ് കൊല്ലപ്പെട്ടത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page