ടി ശരത് ചന്ദ്രപ്രസാദ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാല്‍ രാജി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ശരത്ചന്ദ്ര പ്രസാദിന്റെ അതൃപ്തിയില്‍ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
20 പാര്‍ലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്കും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചുനല്‍കിയിരുന്നു. എന്നാല്‍ ശരത് ചന്ദ്രപ്രസാദിന് ഒരുമണ്ഡലത്തിന്റെയും ചുമതല ലഭിച്ചിരുന്നില്ല. ശരത് ചന്ദ്രപ്രസാദ് ബി.ജെ.പിയില്‍ പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. നിലവില്‍ അത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page