അഴിമതിക്കാര്‍ എത്ര വലിയ കൊമ്പന്മാര്‍ ആയാലും കര്‍ശന നടപടി ഉറപ്പ്: പ്രധാനമന്ത്രി

ലക്‌നൗ: അഴിമതിക്കെതിരെയുള്ള പോരാട്ടം ഒരു കാരണവശാലവും അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. രാജ്യത്തെ അഴിമതിയില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നു അദ്ദേഹം പറഞ്ഞു. മീററ്റില്‍ ഞായറാഴ്ച വൈകിട്ട് യു പി തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങളും രണ്ട് മുന്നണികളും തമ്മിലുള്ള പോരാട്ടമാണ്. ഇതിലൊരുവിഭാഗം അഴിമതി ഇല്ലാതാക്കാന്‍ രംഗത്ത് നില്‍ക്കുന്നു. മറുഭാഗം അഴിമതിക്കാരെ സംരക്ഷിക്കാന്‍ അണി ചേരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ ആരംഭിച്ചിട്ടുള്ള നീക്കം അവസാനിപ്പിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൊള്ളയടിച്ചവരില്‍ നിന്നും കൊള്ളമുതല്‍ പിടിച്ചെടുക്കുക തന്നെ ചെയ്യും. അഴിമതി ഉന്മൂലനം ചെയ്യാനാണ് എന്‍ ഡി എ ഒരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. മറുഭാഗത്ത് അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കന്മാരെ സംരക്ഷിക്കാന്‍ ഇന്‍ഡി സഖ്യം ഒത്തുകൂടി നില്‍ക്കുന്നു. മോദിക്കെതിരെ നിങ്ങള്‍ എത്ര ആക്രമണം നടത്തിയാലും പ്രശ്‌നമില്ല. എന്ത് വന്നാലും അഴിമതിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. അഴിമതിക്കാരന്‍ എത്ര ഉന്നതനായാലും രാഷ്ട്രീയക്കാരനായാലും നടപടി തീര്‍ച്ചയായും ഉണ്ടാകും. രാജ്യത്തെ പണം കൊള്ളയടിച്ചവരില്‍ നിന്ന് അത് തിരിച്ചുപിടിക്കും. ഇതാണ് മോദിയുടെ ഗ്യാരണ്ടി- അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page