പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷം

പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷം.
ക്രിസ്തീയ വിശ്വാസികള്‍ക്കു യേശുവിന്റെ പുനരുത്ഥാനം വലിയ വിജയോത്സവമാണ്. മനുഷ്യന്റെ വലിയ ശത്രുവായ മരണത്തെ ക്രിസ്തു പരാജയപ്പെടുത്തി, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ് ഈ ദിവസത്തിന്റെ വലിയ സന്ദേശം. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഈസ്റ്റര്‍ ശുശ്രൂഷകളും നടന്നു. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി പള്ളികളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടന്നു. പ്രാര്‍ത്ഥനകളും ദിവ്യബലിയും നടന്നു. കയ്യാര്‍ ക്രിസ്തുരാജ ചര്‍ച്ചില്‍ നടന്ന തിരുക്കര്‍മ്മങ്ങളും ബലിതര്‍പ്പണവും ജെപ്പു സെമിനാരി റിട്ട.പ്രൊഫ.ഫാദര്‍ വില്ലിയം ബാര്‍ബോസ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ക്രിസ്തുരാജ ചര്‍ച്ച വികാരി ഫാദര്‍ വിശാല്‍ മോനിസ് മറ്റു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page