ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ പിതാവിന്റെ വിരലിലണിയിച്ച മോതിരം കാണാതായി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ മുക്കാല്‍ പവനിലധികം തൂക്കംവരുന്ന സ്വര്‍ണ്ണമോതിരം ഊരിയെടുത്ത അയല്‍വാസി അറസ്റ്റില്‍. അജാനൂര്‍ ആവിക്കല്‍ മുട്ടുന്തല ഹൗസില്‍ എം.ശശിധരന്റെ (66) വിരലിലണിഞ്ഞിരുന്ന സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസി പ്രകാശന്‍ (45) ആണ് അറസ്റ്റിലായത്.
ശശിധരന്റെ മകന്‍ എം.സജേഷ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ അണിയിച്ചു കൊടുത്തതാണ് ഈ മോതിരം. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്കും മൂന്നേമുക്കാലിനും ഇടയിലാണ് മോതിരം നഷ്ടമായത്. ഈ സമയത്ത് പ്രകാശന്‍ ശശിധരന്റെ വീട്ടിലുണ്ടായിരുന്നു. മോതിരം മോഷണം പോയതിന് പിന്നാലെ സജേഷ് പ്രകാശനെ നിരീക്ഷിച്ചുവരികയായിരുന്നു. സജേഷ് തന്നെ പ്രകാശനെ പിടികൂടി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയതോടെ മോഷ്ടിച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. മോതിരം കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രകാശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജ്വല്ലറിയില്‍ നിന്നും മോഷണമുതല്‍ കണ്ടെടുത്തു. അറസ്റ്റുചെയ്ത പ്രകാശനെ ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page