ഉല്‍സവപരിപാടി കണ്ടുകൊണ്ടിരിക്കേ ഉറങ്ങിപ്പോയി; മൈതാനത്ത് കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി

മൈതാനത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി ദാരുണാന്ത്യം.
ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം കണ്ണനല്ലൂരായിരുന്നു സംഭവം. ഉല്‍സവഭാഗമായുള്ള ഗാനമേള നടന്നുകൊണ്ടിരിക്കെ യുവാവ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു. പരിപാടിക്ക് ശേഷം മൈതാനത്തുകൂടി കടന്നു വന്ന മിനിബസിന്റെ ടയര്‍ രാജീവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. സംഭവത്തില്‍ മിനി ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page