‘വലിയ പഠിപ്പും, ഉയര്‍ന്ന പ്രിന്‍സിപ്പല്‍ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം’! ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് നടി കൃഷ്ണ പ്രഭ

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. പാടികൊണ്ടികരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയ പ്രവര്‍ത്തി ഗായകനോടുള്ള ഏറ്റവും വലിയ അപമാനവും നീചവുമായ നടപടിയുമാണെന്നാണ് ഏവരും പറയുന്നത്. ഗായകന്‍ ജി വേണുഗോപാല്‍ അടക്കമുള്ള പിന്നണിഗാന രംഗത്തെ നിരവധി പേര്‍ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. വേദിയില്‍ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാള്‍ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ല എന്നാണ് നടി കൃഷ്ണ പ്രഭ പറയുന്നത്. ഇനി ഒരിക്കലും ഒരുകലാകാരന് ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും നടി പറയുന്നു.
‘വേദിയില്‍ നിന്ന് അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാള്‍ വലിയയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ വേറെയില്ല. പാടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കുക, പാടരുതെന്ന് പറയുക! വലിയ പഠിപ്പും, ഉയര്‍ന്ന പ്രിന്‍സിപ്പല്‍ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. വളരെ മോശമായി പോയി മാഡം! ജാസി ചേട്ടന് പിന്തുണ.. ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല..’, എന്നാണ് കൃഷ്ണ പ്രഭ കുറിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page