തളങ്കരയിലെ സ്വര്‍ണ്ണക്കവര്‍ച്ച: പ്രതി 16 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നു മൂന്ന് പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ 16 വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു. വയനാട്, പനമരം, കൂളിവയല്‍ സ്വദേശി റഷീദി(38)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.പി അഖിലും സംഘവും അറസ്റ്റു ചെയ്തത്. തളങ്കര ഖാസിലൈനിലെ പി.എം താജുദ്ദീന്റെ വീട്ടില്‍ 2006 ഒക്ടോബര്‍ 18ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്.
പ്രസ്തുത വീട്ടില്‍ നിന്നു അന്നു വിരലടയാളം ലഭിച്ചിരുന്നു. ഇത് വഴി പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ ഒളിവില്‍ പോയ റഷീദ് നാട്ടില്‍ തിരിച്ചെത്തി. ഈ വിവരമറിഞ്ഞ് പനമരം പൊലീസ് മറ്റൊരു കേസില്‍ അറസ്റ്റു ചെയ്ത് മാനന്തവാടി ജയിലില്‍ റിമാന്റിലാക്കിയിരുന്നു. ഈ വിവരമറിഞ്ഞാണ് കാസര്‍കോട് പൊലീസ് ജയിലിലെത്തി റഷീദിനെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page