തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്ട്രീയ ഗൂഢാലോചന; മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ

ന്യൂഡല്‍ഹി: തനിക്ക് എതിരെ ബാംഗ്ലൂര്‍, സദാശിവ നഗര്‍ പൊലീസ് എടുത്ത പോക്‌സോ കേസ് തട്ടിപ്പാണെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യദ്യൂരപ്പ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആവിഷ്‌ക്കരിച്ച രാഷ്ട്രീയ ഗൂഢാലോചനയാണ് കേസെന്ന് അദ്ദേഹം ആരോപിച്ചു. ഇന്നലെ രാത്രിയാണ് 81 കാരനായ യെദ്യൂരപ്പയ്‌ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകിട്ട് 17 കാരിയായ മകളുമായി സ്റ്റേഷനിലെത്തിയ മാതാവാണ് പരാതി നല്‍കിയത്. പരാതിക്കാരിയായ മാതാവും മകളും ഇത്തരത്തില്‍ 50ല്‍പ്പരം പരാതികള്‍ നേരത്തെ നല്‍കിയിട്ടുണ്ടെന്ന് യദ്യൂരപ്പയുടെ ഓഫീസ് ആരോപിച്ചു. ഇത്തരത്തില്‍ അവര്‍ നല്‍കിയ 53 പരാതികളുടെ പകര്‍പ്പുകള്‍ ഓഫീസ് ജീവനക്കാര്‍ പത്രക്കാര്‍ക്ക് പ്രദര്‍ശിപ്പിച്ചു. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ മാനഭംഗപ്പെടുത്തിയെന്ന് ഒരു മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. അന്വേഷണം തുടരുകയാണ്. പരാതിയുടെ സത്യം തിരിച്ചറിയുന്നതുവരെ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നും ഈ കേസ് വളരെ സങ്കീര്‍ണ്ണമാണെന്നും മുന്‍ മുഖ്യമന്ത്രിയാണ് ആരോപണവിധേയനെന്നും മന്ത്രി ജി പരമേശ്വര പറഞ്ഞു. ഈ കേസിന് ഒരു തരത്തിലുള്ള രാഷ്ട്രീയ ബന്ധവുമില്ലെന്നും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു. 2007ലും 2008 മുതല്‍ 2011വരെയും 2018 മെയിലും 2019 ജുലൈ മുതല്‍ 2021 ജുലായ് വരെയും ബി എസ് യദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page