കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; നാദാപുരം സ്വദേശിക്കെതിരെ പൊലീസ് അന്വേഷണം

കൊച്ചി: ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് ദുബായിലേക്ക് വിളിച്ചു കൊണ്ടു പോയ ശേഷം യുവതിയെ കെട്ടിയിട്ട് ബലാത്സവം ചെയ്തതായി പരാതി. കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കൊച്ചി സ്വദേശിനിയായ യുവതി നല്‍കിയ പരാതി പ്രകാരം നാദാപുരം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ പ്രതിയായ യുവാവ് വിദേശത്താണെന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞാണ് കൊച്ചിയിലെ യുവതിയെ ആരോപണ വിധേയനായ ആള്‍ ദുബായിലേക്ക് വിളിച്ചു കൊണ്ടു പോയത്. അതിന് ശേഷം യുവതിയെ പാട്ടിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ലത്രെ. ഇതേ തുടര്‍ന്നാണ് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറഞ്ഞു.
കാല്‍കോടി രൂപ നല്‍കി സംഭവം ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചതായി പരാതിക്കാരി ആരോപിച്ചു. മാനസികമായി തകര്‍ന്ന യുവതി ആത്മഹത്യയുടെ വക്കിലായതായും പറയുന്നു. പീഡനം സംബന്ധിച്ച് യുവതി വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page