ശ്രീകൃഷ്ണ ജയന്തി: ജില്ലയില്‍ 150 കേന്ദ്രങ്ങളില്‍ ബാലഗോകുലം ശോഭയാത്ര

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തിക്കു ജില്ലയില്‍ 150 കേന്ദ്രങ്ങളില്‍ ബാലഗോകുലം ശോഭായാത്ര നടത്തും. ഇതില്‍ 109 കേന്ദ്രങ്ങള്‍ ബാലഗോകുലത്തിന്റെ കാഞ്ഞങ്ങാട് മേഖലയിലാണ്.
മായ വിട്ടുണരൂ, മാനവനായ് വളരൂ എന്ന സന്ദേശവുമായാണ് ശോഭായാത്രകള്‍ നടത്തുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മൂന്നുമണിയോടെ എല്ലാ കേന്ദ്രങ്ങളിലും ശോഭായാത്ര ആരംഭിക്കും. ചില സ്ഥലങ്ങളില്‍ മൂന്നോ അധിലധികമോ ശോഭായാത്രകള്‍ സംഗമിച്ചു മഹാശോഭായാത്രകള്‍ നടത്തും. കാഞ്ഞങ്ങാട്ടു മേഖലയില്‍ 15 ഇടങ്ങളില്‍ മഹാശോഭായാത്രകളുണ്ട്. കാസര്‍കോട്ട് ബോവിക്കാനത്ത് ഏറ്റവും വലിയ മഹാശോഭായാത്രയുണ്ട്. പതാക ഉയര്‍ത്തല്‍ ഞായറാഴ്ച നടക്കും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു വൃക്ഷങ്ങള്‍, നദികള്‍ എന്നിവയെ പൂജിക്കുന്നതാണ്. ഗോപൂജയുമുണ്ടായിരിക്കുമെന്നു ടി വി അശോകന്‍, എ ആദിത്യന്‍, എം എസ് സത്യന്‍, സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page