ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചു; ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സിനും രോഗിക്കും പരിക്ക്

കാസര്‍കോട്: രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച്
രോഗിക്കും നേഴ്‌സിനും പരിക്ക്. വിഷം കഴിച്ച് ഗുരുതര നിലയിലായ യുവാവുമായി ജില്ലാ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലന്‍സാണ്
ചൊവ്വാഴ്ച വൈകീട്ട് പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്ത് അപകടത്തില്‍ പെട്ടത്.
ബല്ല അടമ്പ് സ്വദേശി രാജീവന്(43) ആണ് പരിക്കേറ്റത്. വിഷം അകത്തു ചെന്ന് അവശനിലയില്‍ കാണപ്പെട്ട രാജീവനെ ജില്ലാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ കയറുന്ന സമയത്താണ് എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ആംബുലന്‍സ് ഇടിച്ചത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുന്നതിനാല്‍ രാജീവന് ആംബുലന്‍സില്‍ ബെല്‍റ്റ് ഇട്ടിരുന്നില്ല. സീറ്റിന്റെ കമ്പിയില്‍ തല ഇടിച്ചാണ് പരിക്ക്. ആംബുലന്‍സിലെ സ്റ്റാഫ് ആയ നഴ്‌സിന്റെ പല്ലിനാണ് പരിക്കേറ്റത്. അപകട സ്ഥലത്ത് നിന്നും രാജീവനെ ഉടന്‍ തിരിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം മറ്റൊരു ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ആംബുലന്‍സില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page