നീലേശ്വരം:കേരള ഇലക്ട്രിക്കൽ വയർ മെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് നീലേശ്വരത്ത് വിളംബര ജാഥ നടത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനം ചൊവ്വ രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് പി വി രാഗേഷ് ഉദ്ഘാടനം ചെയ്യും. നീലേശ്വരം തളിയിൽ അമ്പല പരിസരത്തു നിന്നു ആരംഭിച്ച വിളംബര ജാഥ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വൈശാഖ് സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി എം ആർ രജീഷ് , ജില്ലാ ട്രഷറർ എ എം അബ്ദുള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി സി വിദ്യാധരൻ , മുൻ ജില്ലാ പ്രസിഡണ്ട് ടി വി മണി , മുൻ ജില്ലാ സെക്രട്ടറി പി മധുസൂദനൻ നായർ , കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് എ വി രവീന്ദ്രൻ പ്രസംഗിച്ചു .നീലേശ്വരത്തു നിന്നാരംഭിച്ച ബൈക്ക് റാലി ആലിൻ കീഴിൽ,ബങ്കളം,മേക്കാട്ട്,ചാളക്കടവ്,പടന്നക്കാട്,ഒഴിഞ്ഞവളപ്പ് വഴി സമ്മേളന നഗരിയിൽ സമാപിച്ചു.







