കാസർകോട് : മുട്ട വില അനിയന്ത്രി തമായി ഉയരുന്നു. രണ്ടുദിവസം മുമ്പ് 6.40 രൂപയ്ക്ക് കിട്ടിയിരുന്ന മുട്ട യ്ക്ക് ഇന്നു(തിങ്കൾ ) 7.60 രൂപ മുതൽ 7.80വരെയാണു വില. ക്രിസ്മസും, ആഘോഷങ്ങളുമൊക്കെ വരാനിരിക്കെ സാധാരണക്കാരെ ആശങ്കയിലാഴ് ത്തിയാണ് അവശ്യസാധനങ്ങളുടെ വിലവർദ്ധിക്കുന്നത്.. ഉള്ളിക്കും, പഞ്ചസാരയ്ക്കും വില ദിവസമെന്നോണം കൂടുന്നു. പഞ്ചസാരയ്ക്ക് ഇന്നത്തെ വില 59 രൂപയാണ്. രണ്ടുദിവസം മുമ്പ് അത് 57 രൂപ ആയിരുന്നു. ഉള്ളിക്ക് 55 വും. നേന്ത്രപ്പഴത്തിനും, കദളിപ്പഴത്തിനും 80 രൂപയുമായി തുടരുന്നു. ചിലയിടങ്ങളിൽ കദളിപ്പഴത്തിന് 95 രൂപ വരെ ഈടാക്കുന്നുണ്ട്. വിപണിയിൽ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് വിലകയറ്റമു ണ്ട്.പച്ചക്കറി,പഴം, പരിപ്പ് വർഗ്ഗങ്ങൾക്കും വിലകയറ്റമുണ്ട്. അരി വിലയിലും ഗണ്യമായ വർദ്ധനവാണു ള്ളത്.കാലാവസ്ഥ വ്യതിയാനവും, ക്രമം തെറ്റിയുള്ള മഴയും, ചുഴലിക്കാറ്റും വില വർദ്ധനവിന് കാരണമാവുന്നു വെന്നാണ് പറയപ്പെടുന്നത്.അതേ സമയം കോഴിമുട്ട വിലവർധനവിന് കാരണം കോഴി തീറ്റയുടെ വില കയറ്റമാണെന്നാണ് പറയുന്നത്.50 കിലോ കോഴി തീറ്റയുടെ വില നേരത്തെ ഉണ്ടായിരുന്ന 1800-2000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 2750 രൂപയായി ഉയർന്നതാണ് മുട്ട വില വർധനവിന് കാരണമായത്. കോഴിക്കോട് ഭാഗങ്ങളിലും, തെക്കൻ കേരളത്തിലും ഒരു കോഴിമുട്ടയുടെ വില 8 രൂപ മുതൽ പത്ത് രൂപ വരെയാണ്.കോഴി വില 160 ൽ നിന്ന് 142 രൂപയായി കുറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. വിപണിയിൽ സോപ്പിനടക്കം വില ഇരട്ടിയായിട്ടുണ്ട്. ബിസ്ക്കറ്റുകൾക്കും ബ്രാൻഡ് കമ്പനികൾ വില ഇരട്ടിയായി വർധിപ്പിച്ചു.അരി വിലയിൽ 5 രൂപ മുതൽ 10 രൂപ വരെ വിലവർധനവുണ്ട്. 56 രൂപയ്ക്ക് കിട്ടിയിരുന്ന ടൈഗർ അരിക്ക് 88 രൂപയായി ഉയർന്നു. ബിരിയാണി,മന്തി ബസ്മതി അരികൾക്കും വില വർദ്ധിച്ചിട്ടുണ്ട്. മുട്ടയ്ക്കും, പാലിനും, പച്ചക്കറികൾക്കും വില ക്രമാതീതമായി വർദ്ധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി താളം തെറ്റുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കും, ഗ്യാസിനും വില കൂടുന്നത് ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരെയും, പ്രധാന അധ്യാപകരെയും പ്രയാസപ്പെടുത്തുന്നു. അതിനിടെ രാജ്യത്ത് അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും തടയാൻ അരി, നെല്ല് വ്യാപാരികളുടെ സ്റ്റോക്ക് വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ,ചില്ലല വിൽപ്പനക്കാർ, വൻകിട റീട്ടയിൽ ശൃംഖലകൾ,അരി മില്ലുടമകൾ, സംസ്കരണ ശാലകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബസ്മതി അരി, പ്രീമിയം നോൺ ബസ്മതി അരി, സാധാരണ നോൺ ബസ്മതി അരി, പുഴുക്കലരി, നുറുക്കിലരി,നെല്ല് എന്നിങ്ങനെ ആറുവിഭാഗങ്ങളായി സ്റ്റോക്ക് വിവരങ്ങൾ പ്രഖ്യാപിക്കാനാണ് നിർദ്ദേശം.







