കാഞ്ഞങ്ങാട്- നീലേശ്വരം- കാലിച്ചാമരം- കോളംകുളം- പരപ്പ ബസ്സിന് കോളംകുളത്ത് ഉജ്വല വരവേല്‍പ്പ്

കാസര്‍കോട്: നീലേശ്വരം മലയോര മേഖലയില്‍ നാട്ടുകാര്‍ സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടുന്നു. ദീര്‍ഘകാലമായി ചായ്യോം- കാലിച്ചാമരം- കോളംകുളം- പരപ്പ നിവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന രാത്രികാല ബസ് സര്‍വ്വീസ് ഇന്നലെ ആരംഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദം അവര്‍ പ്രകടിപ്പിച്ചു. ബസ്സിനെ ആളുകള്‍ കൂട്ടം ചേര്‍ന്നു വരവേറ്റു. ബസ് ജീവനക്കാര്‍ക്കും മധുര പലഹാരം വിതരണം ചെയ്തു. നാട്ടുകാരും മധുരം പങ്കിട്ടു. കാഞ്ഞങ്ങാട്ടു നിന്നു 7.40നു പുറപ്പെടുന്ന കെ എസ് ആര്‍ ടി സി ബസ് നീലേശ്വരം- ബങ്കളം-ചായ്യോം- കാലിച്ചാമരം- കോളംകുളം വഴിയാണ് പരപ്പയിലെത്തുക. ഇന്നലെ രാത്രി ആദ്യ യാത്രക്ക് എത്തിയ ബസിനെ കോളംകുളത്ത് ആഹ്ലാദവായ്‌പ്പോടെ ജനങ്ങള്‍ വരവേറ്റു. സ്വീകരണത്തില്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page