പാലം ചാടിക്കടക്കാന്‍ ശ്രമം: വിദ്യാര്‍ത്ഥി വീണ് മരിച്ചു

തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച തലശേരി -മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നു വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സ്വദേശി നിദാലാണ് (18) മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ബൈപ്പാസ് കാണാനായി കൂട്ടുകാര്‍ക്കൊപ്പമെത്തിയതായിരുന്നു നിദാല്‍. ഇതിനിടയില്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. നിദാലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page