മംഗളൂരു തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നാളെ തുടങ്ങും

കാസര്‍കോട്: തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മംഗളൂരുവരെ നീട്ടിയതിനാല്‍ പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. സ്പെഷ്യല്‍ സര്‍വീസ് 9.15 ന് മംഗളൂരുവില്‍ നിന്ന് ആരംഭിക്കും. മംഗളൂരുവില്‍ നിന്ന് രാവിലെ 6.10 ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് രാത്രി 12.40ന് മംഗളൂരുവില്‍ എത്തും. മാര്‍ച്ച് 13 മുതല്‍ മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ റെഗുലര്‍ സര്‍വീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സര്‍വീസ് നടത്തും. തുടര്‍ന്നു ബുധന്‍ ഒഴികെ ആഴ്ചയിലെ 6 ദിവസങ്ങളിലായിരിക്കും സര്‍വീസ്.
പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ ജന്‍ ഔഷധി സെന്ററിന്റെ ഉദ്ഘാടനവും നാളെ നടക്കും. കേരളത്തില്‍ ജന്‍ ഔഷധി സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഏക റെയില്‍വേ സ്റ്റേഷന്‍ ആയി ഇതോടെ പാലക്കാട് മാറും.
മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ് (20663/20664), തിരുപ്പതി- കൊല്ലം- തിരുപ്പതി എക്‌സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page