പൂട്ടിയിട്ട വീടിന്റെ ജനല്‍ തകര്‍ത്ത് കവര്‍ച്ച; സ്ത്രീയുടെ വീട്ടില്‍ നിന്നു നഷ്ടമായത് 5 പവന്‍


സുള്ള്യ: ജനല്‍ കമ്പികള്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ത്ത് വീട്ടിനകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ സ്വര്‍ണ്ണം കവര്‍ന്നു. സുള്ള്യ, കൊടിയാള, മൂവപ്പയിലെ നസീറയുടെ വീട്ടിലാണ് കവര്‍ച്ച.
മൂന്നു ദിവസം മുമ്പ് വീട് പൂട്ടി ബന്ധുവീട്ടിലേയ്ക്കു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ജനല്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ പിക്കാസ് കൊണ്ട് അലമാര തകര്‍ത്താണ് സ്വര്‍ണ്ണം കൈക്കലാക്കിയത്.
അടഞ്ഞു കിടക്കുന്ന വീടാണെന്നു മനസ്സിലാക്കിയവരായിരിക്കാം കവര്‍ച്ചയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ബള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page