തൃശൂരില്‍ കാണാതായ രണ്ടു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി;കുട്ടികള്‍ മരിച്ചത് രണ്ട് സമയത്ത്; മരണത്തില്‍ അടിമുടി ദുരൂഹത

ശാസ്താംപൂവത്ത് കഴിഞ്ഞ ശനിയാഴ്ച കാണാതായ ആദിവാസി കുട്ടികളുടെ മൃതദേഹം കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുള്ള അരുണ്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടുകിട്ടിയത്. ശനിയാഴ്ച വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോയതാകാമെന്നാണ് വീട്ടുകാരും മറ്റും വിചാരിച്ചത്. ഏറെ സമയമായിട്ടും കാണാതായതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും കാട്ടിനകത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കുറിച്ചുള്ള സൂചന ലഭിച്ചില്ല. അരുണിന്റെ മൃതദേഹം കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് കണ്ടുകിട്ടിയിരിക്കുന്നത്. അരുണിന്റെ മൃതദേഹം കിടന്നിരുന്നിടത്ത് നിന്ന് 200 മീറ്റര്‍ അകലെയായി സജി കുട്ടന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും മൃതദേഹത്തിന്റെ പഴക്കത്തിലും വ്യത്യാസമുണ്ട്. ഇതും ദുരൂഹമാവുകയാണ്. അതേസമയം കോളനിയിലെ താമസക്കാരന്‍ തന്നെയാണ് മൃതദേഹം കണ്ടതും. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ വിവരമറിയിക്കുകയായിരുന്നു. മരണത്തില്‍ അടിമുടി ദുരൂഹതയുണ്ട്. കാടിനെ വളരെ അടുത്തറിയാവുന്ന കുട്ടികള്‍ എന്തിന് ഒരുപാട് അകത്തേക്ക് കയറിപ്പോയി എന്ന സംശയവും കോളനിയിലുള്ളവരെ കുഴക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page