രണ്ടുമക്കളുടെ മാതാവ് നാലുമക്കളുള്ള യുവാവിനൊപ്പം ഒളിച്ചോടി; വശീകരണമെന്നു പരാതി

പുത്തൂര്‍: രണ്ടു മക്കളുടെ മാതാവ് നാലുമക്കളുള്ള യുവാവിനൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയിന്മേല്‍ വിട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിട്‌ള പടനൂര്‍ സ്വദേശിയെ അഞ്ചു ദിവസം മുമ്പാണ് കാണാതായത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വിട്‌ള, സജിപ്പമൂലയിലെ ഭാര്യയും നാലു മക്കളുള്ള ഒരാളുടെ കൂടെ ഒളിച്ചോടിയതാണെന്നു കണ്ടെത്തി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ട യുവതിയെ വശീകരിച്ചു കൂട്ടി കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page