‘സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല’; സിദ്ധാർത്ഥൻ്റെ മരണത്തിൽ ന്യായീകരണവുമായി സി പി എം വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ:സിദ്ധാർത്ഥന്‍റെ മരണത്തില്‍ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. ആരെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു.കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും  സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പി ഗഗാറിൻ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പേരില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിൻ ആരോപിച്ചു. ടി. സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റല്‍ മുറിയില്‍ എംഎല്‍എമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോണ്‍ഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം.കേസെടുക്കാൻ തയ്യാറായില്ലെങ്കില്‍ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാം. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം. ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്‌എസിന്‍റെ ചെരുപ്പുനക്കിയാണ്. ഗവര്‍ണര്‍ ആണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും പി ഗഗാറിൻ ആരോപിച്ചു.പ്രതികളെ ഹാജരാക്കിയപ്പോള്‍ വിവരം അന്വേഷിക്കാൻ പോയെന്ന് മുൻ എംഎല്‍എ സി.കെ ശശീന്ദ്രൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൂക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ന്യായീകരണവും വെല്ലുവിളിയുമായി പി ഗഗാറിൻ രംഗത്തെത്തിയത്. 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page