സത്യസന്ധനായ ഓട്ടോ ഡ്രൈവര്‍ക്കു നാടിന്റെ അഭിവാദ്യം

കാസര്‍കോട്: ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ നാട് അഭിനന്ദിച്ചു. ഇന്നലെ രാത്രി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ യൂസഫ് കുണ്ടങ്കേരടുക്ക ബാഡൂരില്‍ ഓട്ടം പോയി തിരിച്ചെത്തിയ ശേഷം കുമ്പളയില്‍ നിന്നു പാല്‍വാങ്ങി വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പിന്‍ സീറ്റിന്റെ പ്ലാറ്റ് ഫോമില്‍ 9000 രൂപയുടെ 500 രൂപ നോട്ടുകള്‍ വിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂസഫ് ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി രൂപ കൈമാറി. എ എസ് ഐ പ്രകാശ് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനുമായി ബന്ധപ്പെട്ടപ്പോള്‍ അയാളുടെ പണമാണ് നഷ്ടപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. പൊലീസ് ഇന്നു രാവിലെ ഇരുവരേയും സ്റ്റേഷനില്‍ വിളിപ്പിച്ചു. പണത്തിന്റെ ഉടമയായ ബാഡൂരിലെ ദിനേശനു പണം കൈമാറി. യൂസഫിന്റെ സത്യസന്ധതയെ വിവരമറിഞ്ഞവരെല്ലാം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page