ബീച്ചിലെ താല്‍ക്കാലിക ഷെഡില്‍ എം.ഡി.എം.എ കണ്ടെത്തിയ സംഭവം; മുങ്ങിയ യുവാവ് ഗോവയില്‍ പിടിയില്‍


കണ്ണൂര്‍: എട്ടിക്കുളം കടപ്പുറത്തെ താല്‍ക്കാലിക ഷെഡില്‍ നിന്ന് 23 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എട്ടിക്കുളം പള്ളിക്കു സമീപത്തെ കെ.വി.അഷ്റഫ് എന്ന യോയോ അഷ്റഫ് (30)നെയാണ് പയ്യന്നൂര്‍ പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ഗോവയിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ നവംബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം ഗോവയിലേക്ക് മുങ്ങിയ അഷ്റഫ് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എട്ടിക്കുളം കേന്ദ്രീകരിച്ച് മയക്കുമരുന്നു ലോബി പ്രവര്‍ത്തിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. താല്‍ക്കാലിക ഷെഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പൊലീസ് എത്തിയപ്പോള്‍ തന്നെ പ്രതി രക്ഷപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page