നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം കൊളത്തൂര്‍ സ്വദേശി വേലായുധന്റെ മകന്‍ ആലയില്‍ ഹൗസില്‍ ഗോപിയാ(32)ണ് മരണപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന സഹായി ശിഹാബുദ്ദീന് സാരമായി പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ ശ്രീകണ്ഠാപുരം തുമ്പേനിയിലാണ് അപകടം. മലപ്പുറത്ത് നിന്നും ചെങ്കല്ല് എടുക്കാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞത്. ഓടികൂടിയ നാട്ടുകാര്‍ പരിക്കേറ്റ ഗോപിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page