ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ്(33)ആണ് മരിച്ചത്. ഈമാസം 19 ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ നാട്ടുകാര്‍ കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് തിവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ തിങ്കളാഴ്ച പുലര്‍ച്ചേ 4 മണിയോടെയായിരുന്നു അന്ത്യം. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുട്ടത്തേ പരേതനായ കെ.പി. അസൈനാര്‍ വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page