കാവടി കാണാനായി ബന്ധുവീട്ടിലെത്തി; ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറില്‍ വീണ് യുവാവ് മരിച്ചു

ബന്ധുവീട്ടില്‍ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കാര്യാട്ടുകര മാടമ്പിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഒളരിക്കരയിലെ ബന്ധുവീട്ടില്‍ പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍. മെബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതോടെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നിതിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാടമ്പിക്കാട്ടില്‍ ജയന്റെയും ലതയുടെയും മകനാണ്. ജിതിന്‍ സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page