ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി സൗദിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

സൗദി: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്താണ്(32) മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലാണ് സംഭവം. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപ്രതി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു ഷംസാദ്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page