അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്; മക്കളുടെ മരണ കാരണം അവ്യക്തം

കാലിഫോര്‍ണിയ: അമേരിക്കയില്‍ മലയാളി കുടുംബം മരിച്ച സംഭവത്തില്‍ ദുരൂഹത. കൊല്ലം സ്വദേശി ആനന്ദ് (42), ഭാര്യ ആലീസ് (40), മക്കളായ നോഹ, നതന്‍ എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തില്‍ വെടിയേറ്റ പാടുകളുള്ളതായാണ് റിപോര്‍ട്ട്. മൃതദേഹങ്ങളുടെ സമീപത്തു നിന്ന് പിസ്റ്റളും കണ്ടെത്തി.
ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്.
ആനന്ദ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സംശയം.
എന്നാല്‍, കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പൊലീസ് പറയുന്നു. അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ നിന്നും ഇവരുടെ ബന്ധുക്കള്‍ അമേരിക്കയിലുള്ള ആനന്ദിന്റെ കൂട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയത്. ഏഴു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ആനന്ദും ഭാര്യയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗൂഗിളില്‍ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് പുതിയ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page