പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ; ഏഴു ലക്ഷം രൂപ പിഴയും

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ. തടവുശിക്ഷയ്ക്ക് പുറമെ ഏഴ് ലക്ഷം രൂപ പിഴയും ചുമത്തി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെതാണ് ശിക്ഷാവിധി. പിഴത്തുക കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സംരക്ഷണത്തിനായി വിനിയോഗിക്കണം. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെയാണ് മഞ്ചേരി സ്വദേശി പീഡനത്തിന് ഇരയാക്കിയത്. അഞ്ച് കുട്ടികളുടെ പിതാവാണ് പ്രതി.

സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പിതാവ് തന്നെ കുട്ടിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഒന്നര വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ് പ്രതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. എടവണ്ണ പോലീസ് ആണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പോക്‌സോ കേസ്; പ്രതി വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു, അന്വേഷണ സംഘം മുംബൈയില്‍, ഒളിവില്‍ പോകാന്‍ പണം നല്‍കി സഹായിച്ചവരെയും പ്രതികളാക്കും
ബന്തിയോട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം; മരണപ്പെടുന്നതിന് മുമ്പ് മധ്യവയസ്‌കന്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു, ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ
കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പടന്നക്കാട് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു, ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

You cannot copy content of this page