കണ്ണൂര്‍: പുതിയങ്ങാടി ബസ്റ്റാന്‍ഡിനു സമീപത്തെ വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാല് സ്വദേശി എബിന് കെ ജോണ്‍(23) ആണ് മരിച്ചത്. ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന് ചാലില്‍ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഇടിച്ച ഉടന്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)