2018 മുതല്‍ വിവിധ കാരണങ്ങളാല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിച്ചു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

സ്വാഭാവിക കാരണങ്ങള്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ വിദേശത്ത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 91 കേസുകളായി കാനഡയാണ് പട്ടികയില്‍ ഒന്നാമത്, രണ്ടാമതായി ബ്രിട്ടനില്‍ 48 കേസുകളും. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മറുപടി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നങ്ങളോടും മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രതികരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രാജ്യാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കാനഡയില്‍ 91, ബ്രിട്ടന്‍ 48, റഷ്യയില്‍ 40, അമേരിക്ക 36, ഓസ്ട്രേലിയയില്‍ 35, ഉക്രെയ്നില്‍ 21, ജര്‍മനിയില്‍ 20. കണക്കുകള്‍ പ്രകാരം, സൈപ്രസില്‍ 14 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഫിലിപ്പീന്‍സിലും ഇറ്റലിയിലും 10 വീതവും ഖത്തര്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒമ്പത് വീതം വിദ്യാര്‍ത്ഥികളും മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page