സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ ടി.കെ അജ്മല്‍(24) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സംഘം മുക്കത്തെ വീട്ടില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.
കുന്ദമംഗലം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍. എസ്.ഐ മാരായ അനീഷ്, അഭിലാഷ്, സുരേഷന്‍, സി.പി.ഒ മാരായ സിജിത്ത്, വിജിത്ത് രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page