പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; വ്യാജ സിദ്ധൻ അറസ്റ്റിൽ

താമരശ്ശേരി:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ വ്യാജ സിദ്ധൻ അറസ്റ്റില്‍. ഈങ്ങാപ്പുഴയിലെ ആലഞ്ചേരി കളത്തില്‍ അൻവർ സാദത്തിനെ (45) യാണ് താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദ് അറസ്റ്റു ചെയ്‌തത്.പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ ഏഴു വർഷത്തോളമായി ഈങ്ങാപ്പുഴയില്‍ ആഭിചാര ക്രിയകളും ചികിത്സയും നടത്തിവരികയാണ്. വീട്ടില്‍ ചികിത്സക്കായി എത്തിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോള്‍ പ്രതി പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോള്‍ പതിനഞ്ചു വയസ്സായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് സംഭവം സ്കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈൻ മുഖാന്തരം പൊലീസിന് ലഭിച്ച പരാതിയില്‍ പോക്സോ വകുപ്പുകള്‍ ചേർത്താണ് അറസ്റ്റു ചെയ്ത‌ത്.ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ജനങ്ങള്‍ സംഘടിക്കുകയും ബോർഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page