അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു.കിടപ്പു രോഗിയായ അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഷിംജു വീട്ടുമുറ്റത്തെ മാവിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഷിംജുവിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page