കാസർകോട്: വീട്ടിനുള്ളിൽ സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് വടി ഉപയോഗിച്ച് മോഷ്ടിച്ച ആളെ ബേക്കൽ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തിലുള്ള ആളെ കാണുന്നവർ 9497964323 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും ഫോട്ടോയും വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി ഷെയർ ചെയ്യണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേറ്റുകുണ്ടിലെ ഒരു വീട്ടിൽ നിന്ന് 25 ന് പുലർച്ചെയാണ് ജനൽ വഴി വടി ഉപയോഗിച്ച് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ചത്.