മരുന്നെന്ന് കരുതി കഴിച്ചത് എലിവിഷം; 44 കാരന്‍ ചികില്‍സക്കിടെ മരിച്ചു

മംഗളൂരു: കരള്‍ രോഗബാധിതനായ യുവാവ് മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിച്ചത് എലിവിഷം. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊല്ലൂര്‍ സ്വദേശി സുരേഷ (44) ആണ് മരിച്ചത്. ഈമാസം 21 ന് കരള്‍ രോഗത്തിനുള്ള മരുന്നായി കരുതി എലിവിഷം കഴിക്കുകയായിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് ആദ്യം കുന്ദാപ്പൂര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് 23ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page