മുഖത്ത് സ്‌പ്രേ അടിച്ചു; ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പും ഒട്ടിച്ചു; ഏഴുവയസുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കിയ 52 കാരനായ എട്ടരമണി അറസ്റ്റില്‍

ഇടുക്കി വണ്ടന്‍മേട് മാലിയില്‍ ഏഴുവയസുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കിയ 52കാരന്‍ പിടിയില്‍. മാലി സ്വദേശി എട്ടരമണി എന്ന് വിളിക്കുന്ന കെ മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ബലമായി തന്റെ വീട്ടിലെത്തിച്ച് പല ദിവസങ്ങളിലായി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനസമയത്ത് പ്രതി തന്റെ മുഖത്ത് എന്തോ സ്‌പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന കൂടിയതോടെ കുട്ടി കൂട്ടുകാരിയോട് കാര്യങ്ങള്‍ പറഞ്ഞു. കൂട്ടുകാരി വിവരം അദ്ധ്യാപികയെ അറിയിക്കുകയും തുടര്‍ന്ന് അദ്ധ്യാപിക മാതാപിതാക്കളോട് വിവരം പറയുകയുമായിരുന്നു. വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മണിയെ അറസ്റ്റ് ചെയ്തത്. മണിയെ വൈദ്യപരിശോധനയ്ക്ക് ശേഷം നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page