ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കുളത്തില്‍ കുളിക്കന്‍ ഒരാഗ്രഹം; അത് ദുരന്തമാകുമെന്ന് കരുതിയില്ല; കായംകുളത്ത് കുളത്തില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കായംകുളത്ത് കുളത്തില്‍ വീണ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍ ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുളസിയുടെ മകന്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്. പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂട്ടുകാരില്‍ ചിലരുടെ ആഗ്രഹം കൊണ്ടാണ് പത്തംഗ വിദ്യാര്‍ഥികള്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയത്. നീന്തല്‍ അത്ര വശമില്ലാത്ത ഇരുവരും നീന്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ ബഹളത്തെ തുടര്‍ന്ന് എത്തിയ നാട്ടുകാരാണ് കായംകുളത്തുള്ള അഗ്‌നിശമന സേനക്ക് വിവരമെത്തിച്ചത്. ഒരുമണിക്കൂറിനകം തന്നെ ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page