സവാദിൻ്റെ ഒളിവു ജീവിതം; സഹായിച്ചത് ആര്? കണ്ടെത്താൻ മഞ്ചേശ്വരത്ത് എൻ ഐ എ റെയ്ഡ്

കാസര്‍കോട്: തൊടുപുഴ, ന്യൂമാന്‍ കോളേജ് മലയാളം, അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് എന്‍ ഐ എ റെയ്ഡ്. കേസിലെ ഒന്നാം പ്രതി സവാദി (27)ല്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 2010ല്‍ നടന്ന കൈവെട്ടു കേസിലെ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന സവാദിനെ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് കണ്ണൂര്‍, മട്ടന്നൂരില്‍ നിന്നാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം സ്വദേശിനിയായ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ്. കല്യാണം, ഒളിവു കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് എന്‍ ഐ എ പരിശോധന. ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
എല്ലിന്റെ കാര്യത്തില്‍ തെല്ലും ആശങ്ക വേണ്ട; കുമ്പള സഹ. ആശുപത്രി വാഹനാപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന 57 കാരന് ഏഴുമണിക്കൂര്‍ നീണ്ട അതിസാഹസിക ശസ്ത്രക്രിയയിലൂടെ ഇടുപ്പ് പൂര്‍വ്വസ്ഥിതിയിലാക്കി, അപകടത്തില്‍പ്പെട്ടയാള്‍ സാധാരണ നിലയിലേക്ക്, ജില്ലയില്‍ ഇത്തരത്തില്‍ ആദ്യ ശസ്ത്രക്രിയ
വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി വീട്ടിനകത്തു പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു, മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page